ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Sunday, 8 September 2013

ഓർമയിലെ കുഞ്ഞാൻ 

"കൊച്ചുപൂക്കൾ അങ്ങിങ്ങായി വിരിഞ്ഞു നിന്നു.....
പച്ചചെടി  പടർപ്പുകൾ    പടർന്നു   നിന്നു ......"


ഇത് കുഞ്ഞാൻറ്റെ  പാട്ടാണ്.എൻറ്റെ ഗ്രാമക്കാർ ഇതു കേട്ടാൽ  കുഞ്ഞാനെ  ഓർക്കും.ഏതോ ചലച്ചിത്ര ഗാനത്തിലെ വരികളോ...നാട്ടുപാട്ടിലെ മൂളലോ... നാട്ടിലെ  സർക്കാർ  പള്ളിക്കൂടത്തിലെ  ക്ലാസ്‌ മുറിക ളിൽ ല് നിന്നും  കേള്ക്കുന്ന  ഈണമോ.?..അറിയില്ല...നാട്ടുകാർ ഇത് ആദ്യമായി കേട്ടതു കുഞ്ഞാന്റ പാട്ടായിട്ടാണ് .അഞ്ചടിമാത്രം  ഉയരമുള്ള തടിച്ച ശരീരത്തിൽ അല്പം ഉന്തിയ വയറു് ., ജീവിതത്തിൽ ഒരിക്കൽ പോലും തേക്കാത്ത വിടവുളള വലിയ പല്ലുകളും കൊണ്ടുള്ള വ്യൈരൂപ്യത്തെ  മറച്ചിരിക്കുന്നതു നിഷ്കളങ്കമായ ആ ചിരിയാണ്.മാടിക്കെട്ടിയ മുഷിഞ്ഞ കള്ളിമുണ്ട്‌ അഴിച്ചിടാൻ  പറ്റാത്തവിധം പിറകോട്ട് വലിച്ചു മുറുക്കിയുടുത്ത,  പഴകി മുഷി ഞ്ഞ തോർത്തുമുണ്ട് നെറ്റി അട ക്കെതലയിൽ മുറുക്കിക്കെട്ടി   ''അയമ്മുട്ടിക്ക"യുടെ മക്കാനിയിൽ ഒരുദിവസത്തെക്കാവശ്യമായ വെള്ളം മുഴുവൻ എത്തിക്കാ ന്   .. പാതിഓടി യും പാതി നടന്നും വിയര്  പ്പി ല്   കിതച്ചു കൊണ്ട് പണിയെ ടുക്കു മ്പോൾ .. കുപ്പായമിടാത്തഎണ്ണമയമുള്ള  ആ മിനുത്ത ശരീരത്തിലെ തുടുത്ത മസിലുകൾ ചലിക്കുന്നത്  നോക്കി തമാശക്കാർ പറയും "കുഞ്ഞാനെ കണ്ടുപടിക്കണം'....രാപ്പകാലുക ള റി യാ ത്ത  പാച്ചിലുകൾ ..അതിനിടയിൽ എല്ലാം മറന്ന്  കടവരാന്ത യിൽ സു ഖ നിദ്ര .......
വിശപ്പടക്കാൻ  വേണ്ടി  മാത്രം ജീവിക്കുന്ന  ഈ പാവത്തിനെ വെള്ളം 'കോരിയെന്നു' ഗ്രാമക്കാർ കളിയാക്കുമ്പോൾ അവന  ത്ജീവിതവഴി കൂടിയായിരുന്നു യായിരുന്നു.. അതെ ... ജീവിക്കാനുള്ള വഴി തേടൽ.....
നിരത്തുവക്കിലെ ഏക ഹോട്ടലായ'' അന്സാരി യിലും ''  കോളേജ് കാൻറീൻ അടുക്കളയിലും വെള്ളം എത്തിച്ചിരുന്നതും ക്ഞ്ഞാനായിരുന്നു .
 ചതുരസ്തംഭാ കൃതി യുളളതും താങ്ങുകള് പിടിപ്പിച്ചതുമായ  തകര  പ്പാ  ത്ര ത്തില് ,   നിരത്തുവക്കിലെ ആഴമേറി യപഞ്ചയത്തു  കിണറിന്നു  വെളളം കോ രി നിറച്ച്' മുളംചീന്തുകളു  ത്തോ ലകമാക്കി  ,ചുമലുകള്  ധാരവും ,കരുത്തുറ്റ കൈകളെ 'രോധ'വുമായി ചലിപ്പിച്ചുകൊണ്ട്  അടിവച്ചു നീങ്ങി  ഹോട്ടലുകളിലെയും കാൻ ന്റീനിലെയും ജല സംഭരണികളിൽ  നിറയു്  മ്പോളവന്  വയറുനിറയാനുള്ള  വഴികൂടി   ഒരുങ്ങുകയായി.... ഏതു ജോ ലിക്കും വേ തനം  പൊറാട്ടയും പഴം കഞ്ഞി യും മാത്രം . ഇഷ്ടാഹാരവും   ഇതാണ് .ആരോഗ്യ്‌ രഹസ്യവും ഇതു തന്നെ .ചില പാട്ടു കളിൽ പൊ റാട്ട  യുടെ ''ടെ ച്ചുകളും കേൾ ക്കാം '.ജന ക ണ മന  അതിനായക ജയഹെ.  വാര ദ മാത പിതാത..... .പഞ്ചാബ് സിന്ദു കുജാരട്ട മാറട്ട  രാവിലെ  ചുട്ട പോരാട്ടാ..... .ആസ്യാത്ത   .മറിയാത്ത .......എന്നിങ്ങനെ .ഏതോ വിരുതന്മാർ  പാടി പഠിപ്പിച്ച  പാരഡികൾ ....ദേശ പ്പേര് പോലുമറിയാത്ത പാവത്തിനറി യില്ലല്ലോ ദേശീയ ഗാന അവഹേളന ത്തിനു ശിക്ഷിക്കപ്പെടുമോ എന്ന് ...... .സർക്കാർ യൂപി സ്കൂളിലെ വിഷംഭരൻ മാഷെ കുഞ്ഞനു  പ്രിയമാണ്‌ .സ്കൂൾ ഇന്റർവെൽ മണി മു ഴങ്ങുമ്പോൾ  മുറ്റത്ത്‌ ഓടി എത്തും ..ചുണ്ടിൽ  പിടിപ്പിച്ച ദിനേശ് ബീഡിയുമായി വാരാന്തയിൽ  നിൽക്കുന്ന  വിഷംഭരൻ മാഷുടെ  വായിൽനിന്നും മുകളിലേക്കുയരുന്ന  പുകച്ചുരുൾ  കൗതുകത്തോടെ  നോ ക്കി '" കൈപടങ്ങൾ പിരി ച്ചും  കാലുകൾ  ഇണ ചേർത്ത്  വെച്ചും ..മുഖം ഒരല്പം വലത്തോട്ടു ചരിച്ചും,അക്ഷമനായി കാത്തുനിൽക്കും .മാഷ് വലിച്ചെറിയുന്ന  കുറ്റി ബീഡിയും കത്ത് ......ആര്ത്തിയോടെ അതെടുത്ത് ചുണ്ടിൽ  വെച്ച് നടന്നകലുമ്പോൾ   നേരത്തെരണ്ടു ചെവി ക്കുറ്റി കളിലും  തിരുകിവെച്ച 
ബീഡി ക്കുറ്റി കളെ  മറന്നുപോയോ  ...എന്തോ 
...............................................................................................................................................
തെയ്യത്തും കടവോരത്തെ കൊച്ചു കുടിലിൽ  മാതാ പിതാ ക്കളും  ബന്ദു ക്കളും  ഉണ്ടങ്കിലും അന്തിയുറക്കം കടത്തിണ്ണയിൽ തന്നെ .കടത്തുതോണി ക്കാരൻ പിതാവ്'' കുഞ്ഞോയ് കാ''ക്ക യുടെ തുച്ച വരുമാനം കൊണ്ട്  വീട്  പുലർത്താൻ  പാട് പെടു മ്പോൾ,  ജന്മനാ ബുദ്ധി  വൈക ല്യം  സംഭവിച്ച  ഈ മകനുകിട്ടുന്ന സുരക്ഷ യുടെ  സ്ഥി തി  പറയേണ്ടതില്ലല്ലോ 
കടത്തുതോണി തുഴയാൻ  ചിലപ്പോൾ ബാ പ്പയെ കുഞ്ഞാൻ  സഹായിക്കാറു ണ്ട്. യാത്ര ക്കാരുമായി നടുകടവിൽ  എത്തുമ്പോൾ തുഴ ക്കോൽ വെള്ളത്തിൽ എറിഞ്ഞ് വെള്ളത്തിൽ  ചാടി  ഊളിയിട്ട് ഇക്കരയെ ത്തി കൂകി വിളിച്ചു   ചിരിച്ചു കൊണ്ട് അവൻ പാടും ..കൊച്ചുപൂക്കൾ അങ്ങിങ്ങായി ......എല്ലാവരേയും പറ്റിച്ചേ എന്ന ഭാവത്തിൽ 
...............................................................................................................................
ഒരിക്കൽ വെള്ളം ചുമന്നുകൊണ്ടിരുന്ന മണ്‍ പാനി തലയിൽ നിന്നുവീണ് ഉടഞ്ഞു .ഈ   സംഭവം ചിലവികിര്തികൾ തമാശയാക്കിയത്‌ഇങ്ങനെ ........
ചോ ;
എന്തുപറ്റി  കുഞാനെ ...?
ഒരുപാനിഉടഞ്ഞു
.എങ്ങനെ ഉടഞ്ഞു ...?
വീണുടഞ്ഞു
എങ്ങനെവീണ് .....?
അവസാന ത്തെ ഈചോദ്യ ത്തിനു ഉത്തരമായി,, ആസമയത്ത് തലയിലുള്ള ചരക്ക് എന്തുതന്നെ ആയാലുംഅത്  നിലത്തിട്ടുകൊണ്ട്  കാണിച്ചു കൊടുക്കും .ഇതാ ഇങ്ങനേ യെ.......
ചിലപ്പോൾ ഇത്തരം സംഭവം സീരിയസ്  ആവാറു മുണ്ട്
.....................
ഗ്രാമീണ നിഷ്കളങ്കത യോടൊപ്പം  ഇത്തരം  നിഷ്കളങ്ക  ജന്മങ്ങൾ വേറയുംഎന്റ  ഗ്രാമത്തിൽ  ഉണ്ടായിരുന്നു.എല്ലാം ഓർമയിൽ  പച്ചപിടിച്ചു  നിൽക്കുന്നു. നാഗരി ക തകളും പരിവർത്തന ങ്ങളും എത്ര യോ 
വന്നടിഞ്ഞാലും ഓർമ ത്തി കട്ടലുകൾ ചിലപ്പോൾ അഗാ ധ നൊമ്പരങ്ങൾ തൊട്ടുണർത്തും. അപ്പോഴൊക്കെ കുഞ്ഞാന്പാടുന്നതായി എനിക്കു  തോന്നും.......കൊച്ചുപൂക്കൾ ...........അങ്ങിങ്ങായി .
ശുഭം ............................................................................................................................



No comments:

Post a Comment