ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Sunday, 16 October 2022

 
01
7 ഒന്നും 4 പത്തും 8 നൂറും 2 ആയിരവും ചേർന്നാൽ എത്ര? [Adding 7 ones, 4 tens, 8 hundreds and 2 thousands we get .......]
02
'൪' എന്നത് ഒരു മലയാള അക്കമാണ്. ഏതാണ് ആ സംഖ്യ? ['൪' is a Malayalam symbol of a number. Which is the number?]
03
14 X 76 - 76 = ..... X 76 വിട്ടുപോയ സംഖ്യ ഏതാണ്? [14 X 76 - 76 = ..... X 76 Write the missing number?]
04
5, 0,8,2 എന്നീ നാലക്കങ്ങളും ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ നാലക്കസംഖ്യ? [Which is the smallest four digit number that can be written using all the digits 5, 0,8,2 ]
05
ചതുരാകൃതിയിലുള്ള ഒരു കടലാസിന് 4 മൂലകളുണ്ട് അതിന്റെ ഒരു മൂല വെട്ടി കളഞ്ഞു. ഇപ്പോൾ കടലാസിന് എത്ര മൂലകളുണ്ട്? [From a rectangle shaped paper one corner cut off. Then how many corner are there?]
06
അക്കങ്ങൾ തുല്യമായിവരുന്ന എത്ര രണ്ടക്ക ഒറ്റ സംഖ്യകളുണ്ട്? [How many two digit numbers are there with digits equal?]
07
ചിത്രത്തിൽ ആകെ എത്ര സമചതുരങ്ങളുണ്ട്? [How many squares are in the figure?]
08
ഒരു മാസത്തിലെ കലണ്ടറിലെ 6 തീയതികൾ ഉൾപ്പെട്ട കോളങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്.
A + F = 21 ആയാൽ
D + C = എത്ര?
Six dates of a month in calender are as shown in the figure.
If A + F = 21
Find D + C = ??
09
482 X 259 നെ 10 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എന്താണ്? [ What is the remainder got on dividing 482 X 259 by 10?]
10  ഒരു ബാഗിൽ ഇരുപതിനായിരം രൂപയുണ്ട്. എല്ലാം അഞ്ഞൂറിന്റെ നോട്ടുകൾ ആണെങ്കിൽ എത്ര നോട്ടുകൾ ഉണ്ടാവും? [ There are twenty thousand rupees in a bag. All are five hundred ruppees notes. How many notes are there in the bag?]