ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Wednesday, 28 August 2013

ഒരു ജർമൻ സ്മരണ 
                                                          -സഞ്ചാരക്കുറിപ്പ്
                                                                                      -സക്കീന .കെ (HM,GLPS V.O.T)

    ഹൈസ്കൂളിലെ  ചരിത്രക്ലാസ്സുകളിൽ  ലോക മഹായുദ്ധത്തെയും, എകാധിപതിയായിരുന്ന  ഹിറ്റ്‌ലെറിനേയും  കുറിച്ച് പഠിച്ചിരുന്ന കാലത്തൊന്നും ആ ചക്രവർത്തിയുടെ സാമ്രാജ്യം നേരിൽ കാണാനുള്ള ഭാഗ്യം ലഭിക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല . തികച്ചും യാദ്ർശ്ചികമായാണ് ആ യൂറോപിയൻ രാജ്യമായ ജർമ്മനി സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് . ഒരു ജർമൻ കമ്പനിയിൽ ജോലിയുള്ള മകനാണ് ഇതിന് അവസരമൊരുക്കിയത് . വിസ ശരിയായപ്പോൾ സഹപ്രവർത്തകരും ബന്ധുക്കളും അതൊരു മഹാഭാഗ്യമായി വിശേഷിപ്പിക്കുകയും യാത്രക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു .
       വിസ കൈപ്പറ്റിയതുമുതൽ മനസ്സ് ഒരു സ്വപ്നലോകത്തായിരുന്നു . അന്തരീക്ഷ താപനില -15 ഡിഗ്രിയിലും താഴെ , മഞ്ഞു പെയ്യുന്ന തണുത്തുറച്ച പ്രദേശങ്ങളിലൂടെ , അപരിചിതരായ ജനവിഭാഗത്തിനിടയിലൂടെ കോട്ടും , സ്യൂട്ടും ധരിച്ച യാത്ര.....കൂടാതെ മകനോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സന്തോഷകരമായ നാളുകൾ....
      2009 ഫെബ്രുവരി 21 ന് രാവിലെ 5.10 ന് അബൂദാബി വഴിയുള്ള ഇത്തിഹാദ് എയർവേയ്സിൽ പറന്നുയരുമ്പോൾ ഞങ്ങൾക്കത് കന്നി വിമാനയാത്രകൂടിയായിരുന്നു . ഓരോ കുതിപ്പിലും ഞാൻ എൻറ്റെ വിദ്യാർത്ഥികളെ ഓർക്കുന്നുണ്ടായിരുന്നു . പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘപാളികൾക്കിടയിലൂടെ കടലുകളും പാറക്കെട്ടുകളും താണ്ടി പറക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ.....അനുഭൂതികൾ....താഴ്ന്ന വായു മർദ്ദം കൊണ്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളെ തരണം ചെയ്യാൻ വിമാനത്തിനകത്തുള്ള സംവിധാനങ്ങൾ......അങ്ങനെയങ്ങനെ ഓരോന്നും കുട്ടികളുമായി പങ്കിടുന്നത് ഓർത്തുകൊണ്ടിരുന്നു .
  4 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അബുദാബി എയർപോർട്ടിൽ ലാൻഡ്‌ ചെയ്യാനൊരുങ്ങുമ്പോൾ താഴെ ഭൂമിയിൽ കണ്ട സുന്ദരമായ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ മറന്നില്ല . 5 മണിക്കൂർ വിമാനത്താവളത്തിലെ  വിശ്രമത്തിനുശേഷം വീണ്ടും 8 മണിക്കൂർ യാത്ര ചെയ്താണ് ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിൽ എത്തിയത് . വിമാനത്തിലെ അപരിചിതമായ ഭക്ഷണം മനസ്സില്ലാമനസ്സോടെ കഴിച്ചും വിമാനജാലകത്തിലൂടെ ആകാശകാഴ്ച്ചകൾ കണ്ടും കടന്നുപോയികൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ സ്ക്രീനിൽ തെളിയുന്നതു വായിച്ചും ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങുമ്പോൾ ഞാനെൻറ്റെ വാച്ചിൽ നോക്കി . സമയം 7 മണി!!!!! എന്നിട്ടും പുറത്ത് ഇരുട്ട് പരക്കാത്ത തെളിഞ്ഞ ആകാശം എന്നെ അത്ഭുതപ്പെടുത്തി .അപ്പോഴാണ്‌ ഇന്ത്യൻ സമയം ജർമൻ സമയത്തെക്കാൾ 4 മണിക്കൂർ മുൻപിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്!!!!


 ഫ്രങ്ക്ഫർട്ടിലിറങ്ങി ലഗ്ഗേജുകളും കൈപറ്റി പുറത്തിറങ്ങുമ്പോൾ  മകൻ ടാക്സിയുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു . മകൻറ്റെ താമസസ്ഥലമായ 'ലോളാറി'ലെത്താൻ ഇനി 1 മണിക്കൂർ യാത്ര...വഴിയോര കാഴ്ചകൾ കണ്ടുകൊണ്ട്‌ വീട്ടിലെത്തുമ്പോൾ മകൻറ്റെ കുടുംബം കാത്തിരിക്കുന്നുണ്ടായിരുന്നു....സന്തോഷകരമായ സമാഗമത്തിനു ഏറെ മധുരം...കുളിക്കും ഭക്ഷണത്തിനും ശേഷം അടുത്ത പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു .ഉറങ്ങിയത്  എപോഴെന്നറിഞ്ഞില്ല . 
    പ്രഭാതഭക്ഷണത്തിനു ശേഷം സകുടുംബം പരിസരകാഴ്ച്ചകൾ കാണാൻ വേണ്ടി പുറത്തിറങ്ങി . പുറത്ത് വീണുകൊണ്ടിരിക്കുന്ന പഞ്ചസാരതരികൾ പോലുള്ള നേർത്ത മഞ്ഞു കണങ്ങൾ ദേഹത്ത് വീണപ്പോൾ അപൂർവമായൊരു അനുഭൂതി . നഗരമോ ഗ്രാമമോ എന്ന്  തിരിച്ചറിയാൻ പറ്റാത്ത പ്രക്ർതി , സ്ത്രീയോ പുരുഷനോ  എന്ന് തിരിച്ചറിയാനാവാത്ത വേഷങ്ങൾ, അഴുക്കു ചാലുകളോ ചപ്പുചവറുകളോ കാണാത്ത  നിരത്തുകൾ , സുരക്ഷിതമായി നടന്നു നീങ്ങാൻ പറ്റിയ പാതകൾ , ഭയപാടില്ലാതെ മുറിച്ചുകടക്കാൻ പറ്റിയ റോഡുകൾ , ഹോണ്‍ ശബ്ദം മുഴക്കാതെ നിശബ്ദമായി കടന്നുപോകുന്ന വാഹനങ്ങൾ , കൊടും തണുപ്പിൽ നിന്നു രക്ഷനേടാൻ ഇലകൾ പൊഴിച്ച് നഗ്നരായി  നിൽക്കുന്ന വൻമരങ്ങൾ....നഗരത്തിൻറ്റെയും ഗ്രാമത്തിൻറ്റെയും മിശ്രലക്ഷണങ്ങളായ ഈ കാഴ്ചകൾ ആദ്യദിവസം  തന്നെ അമ്പരപെടുത്താൻ പോന്നതായിരുന്നു .


                                                                        
   'ലോളാറി'നു കിഴക്കു 'മാർബുർഗാ'ണ് പിറ്റേദിവസം ഞങ്ങൾ സന്ദർശിച്ചത് . 1200 വർഷങ്ങൾ പഴക്കമുള്ള അംബരചുംബിയായ സെൻറ് എലിസബത്ത് ചർച്ചിൻറ്റെ അമ്പരപ്പിക്കുന്ന നിർമാണചാരുത എന്നെ പുളകിതയാക്കി . എൻറ്റെ  ക്യാമറ കണ്ണുകൾക്ക് പകർത്താൻ മതിയാവോളം കാഴ്ചകൾ ഈ പള്ളിക്കകത്തുണ്ടായിരുന്നു . ലോകത്തിലെ പ്രസിദ്ധമായ 'ROLEX' വാച്ചുകമ്പനി ഈ നഗരത്തിലെ പ്രധാന കാഴ്ചയായിരുന്നു . മഞ്ഞുകണങ്ങൾ  വീണ് മെത്ത വിരിച്ചതുപോലെ പരന്നുകിടക്കുന്ന പുൽമൈതാനങ്ങളും ഉരുളക്കിഴങ്ങ് തോട്ടങ്ങളും നഗരത്തിനെ കൂടുതൽ മനോഹരിയാക്കി . കണ്‍നിറയെ ഈ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി.
    പിറ്റേന്ന് ഞങ്ങൾ സന്ദർശിച്ചത് 'ഗീസണ്‍' ആണ് . 'ലോളാറി'ൻറ്റെ പടിഞ്ഞാറു 'ഗീസണ്‍' അല്പം ആൾത്തിരക്കുള്ള സ്ഥലമാണ് . കരിങ്കൽശില്പങ്ങളും പ്രതിമകളുമാണ്‌ ഈ നഗരത്തിൻറ്റെ പ്രത്യേകത . നഗരമദ്ധ്യേ വൈവിധ്യമാർന്ന കൊച്ചു പൂന്തോട്ടങ്ങൾ 'ഗീസണി'നെ കൂടുതൽ സുന്ദരിയാക്കിയിരുന്നു . റെയിൽവേ ഓവർബ്രിഡ്‌ജിൽ നിന്ന് താഴോട്ടു നോക്കിയാൽ കാണുന്ന ഗ്രാമ നഗര ദൃശ്യങ്ങൾ ചേതോഹരങ്ങളായിരുന്നു . വൃത്തിയും വെടിപ്പുമുള്ള ഈ രാജ്യം ഏതൊരു സഞ്ചാരിയേയും ആകർഷിക്കുമെന്നതിൽ സംശയമില്ല . അല്പം ഷോപ്പിംഗ്‌ നടത്താനും ഞങ്ങൾ മറന്നില്ല .





      ജർമൻ ഓർമ്മയിൽ ഏറ്റവും സുന്ദരവും മനോഹരവുമായി തോന്നിയത് 'കൊളോണി'ലേക്കുള്ള യാത്രയും അവിടുത്തെ കാഴ്ചകളുമായിരുന്നു . ജർമ്മനിയുടെ മുൻതലസ്ഥാനമായ 'ബോണ്‍ ' വഴിയായിരുന്നു യാത്ര . വൈദ്യുത തീവണ്ടികളാണിവിടുത്തെ പ്രധാന യാത്രാമാർഗ്ഗം . അതുകൊണ്ടുതന്നെ പരിസരമലിനീകരണ തോത് വളരെ കുറവ് . 'ഫ്രാങ്ക്ഫർട്ട്' നഗരത്തിൽനിന്നും 3 മണിക്കൂർ തീവണ്ടിയിൽ യാത്ര ചെയ്താലേ 'കൊളോണി'ലെത്തൂ . നഗരമദ്ധ്യത്തിലൂടെ ശാന്തമായി ഒഴുകുന്ന 'റൈൻ 'നദി ജർമൻ സംസ്കാരത്തിൻറ്റെയും ചരിത്രത്തിൻറ്റെയും ഭാഗമാണ് . ചരിത്രശേഷിപ്പുകളായ പുരാതന കോട്ടകളും തുരംഗങ്ങളും നെറുകിലേറ്റി പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന കുന്നുകൾ , താഴ്വാരങ്ങളിൽ ഇലപൊഴിച്ച് നിൽക്കുന്ന മരങ്ങൾ , മുന്തിരിത്തോപ്പുകൾ , ആപ്പിളും പ്ലംസും വിളയുന്ന തോട്ടങ്ങൾ , ജലപ്പരപ്പിലൂടെ നീങ്ങുന്ന ചരക്കു കപ്പലുകൾക്കിടയിൽ എവിടെനിന്നോ പറന്നെത്തുന്ന അരയന്നങ്ങൾ.....ഭൂമിയിലെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാഴ്ച്ചകൾക്കിടയിലൂടെ 3 മണിക്കൂർ നീളുന്ന തീവണ്ടിയാത്രക്കൊടുവിൽ ഞങ്ങൾ 'കൊളോണി 'ലെത്തി .




   മകൻറ്റെ കൂട്ടുകാരൻ മുനീർ ബാപ്പു കുടുംബസമേതം താമസിക്കുന്നത് 'കൊളോണി 'ലാണ് . നദിക്കരയിലെ റെയിൽവേ സ്റ്റെഷനിൽ മുനീർ ഞങ്ങളെയും കാത്തുനില്പുണ്ടായിരുന്നു . വിശ്രമത്തിനുശേഷം പിറ്റേന്നു മുനീറിൻറ്റെ കുടുംബത്തോടൊപ്പം 'കൊളോണ്‍ ' കാഴ്ചകൾ കാണാനിറങ്ങി . സെൻറ് ഗോഡ്സ് ഹോസണ്‍  ,  റൂഡി ഷ്  ഹൈ  , എന്നീ  സ്ഥലങ്ങൾ സന്ദർശിച്ചു . ചോക്ലേറ്റ്‌ മ്യൂസിയം ആണ് ഇവിടു ത്തെ പ്രധാന കാഴ്ച .  ജലപരപ്പിലേക്ക്  ഉന്തിനിൽക്കുന്ന  ഒരു കപ്പലിൻറ്റെ ആകൃതിയുള്ള ഈ മ്യൂസിയത്തിൽ കൊക്കോ ചെടിയുടെ കാർഷിക ചരിത്രം  മുതൽ വിവിധ ഘട്ടങ്ങളിലൂടെ കൊക്കോ സംസ്കരിച്ച് വിവിധ തരം ചോക്ലേറ്റ് ആക്കി മാറ്റുന്നതുവരെയുള്ള നിർമാണവും ചിത്രീകരണവും മറക്കാനാവാത്ത കാഴ്ചകളാണ് . മ്യൂസിയത്തിനകത്തുനിന്നു 'റൈൻ 'നദിയുടെ പശ്ചാത്തലത്തിൽ ദൂരെ കോട്ടകളും കുന്നുകളും വീക്ഷിക്കുന്നത് ബഹുരസമാണ് . അനേകം മ്യൂസിയങ്ങൾ  ഇവിടെ ഉണ്ടെങ്കിലും പുറത്ത് നേരിയ മഞ്ഞുമഴ പെയ്തു തുടങ്ങിയതിനാൽ കൂടുതൽ കാഴ്ചകൾ കാണാൻ നിൽക്കാതെ മടങ്ങേണ്ടി വന്നപ്പോൾ  വിഷമം തോന്നി . ഓരോ ദിവസം കഴിയും തോറും ജർമ്മനിയെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചെങ്കിലും ഞങ്ങളുടെ സമയം പരിമിതമായിരുന്നു . നദീതീരകാഴ്ചകൽ ക്യാമറയിൽ വേണ്ടുവോളം പകർത്താനായത് ഭാഗ്യമായി . 'ഡോയിഷ് ' എന്ന ജർമൻ ഭാഷയിലെ കുറെ വാക്കുകൾ മകൻ പഠിപ്പിച്ചത് ഈ യാത്രയിലെ ഒരു സമ്പാദ്യമാണ്‌ . 'അപ്പോത്തക്കെ'(മെഡിക്കൽ ഷോപ്പ് ), 'എൻഷുൽടിൻഷും ' (സോറി) തുടങ്ങിയവ അവയിൽ ചിലതാണു . മുനീർ ബാപ്പുവിൻറ്റെ ആതിഥ്യം ഹൃദ്യമായിരുന്നു . വിഷമത്തോടെ യാത്രപറഞ്ഞു 'ലോളാറി 'ൽ തിരിച്ചെത്തുമ്പോൾ ഞങ്ങൾക്ക് നാട്ടിലേക്ക് തിരിച്ചുവരാൻ ഏതാനും ദിവസങ്ങൾ മാത്രമേ  ഉണ്ടായിരുന്നുള്ളൂ .മാർച്ച്‌  20നായിരുന്നു ഞങ്ങളുടെ മടക്കയാത്ര .


 ഒരു നാടിൻറ്റെ സ്പന്ദനം ആവോളം ആസ്വദിച്ച് , ഒരു ജനതയുടെ സംസ്കാരം വേണ്ടുവോളം തൊട്ടറിഞ്ഞ് മടക്കയാത്ര ആരംഭിക്കുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം...കിലോമീറ്ററുകൾ താണ്ടി സ്വദേശത്തേക്കു കുതിക്കുമ്പോൾ , പരിസ്ഥിതിയെ മലിനമാക്കാതെ ,നശിപ്പിക്കാതെ ,നഗരവൽകരണവും വികസനവും സാധ്യമാണ്  എന്ന പാഠം പ്രാവർത്തികമാക്കുന്ന ജർമ്മനിയെ നമ്മളും കണ്ടു പഠിക്കണമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .
ഒരിക്കലും മരിക്കാത്ത , മറക്കാത്ത സ്മരണകളുമായി ജർമ്മനിയോട് ഞങ്ങൾ വിടപറഞ്ഞു....ഒരിക്കൽക്കൂടി ഈ നഗരത്തെ അടുത്ത് കാണാനും അറിയാനുമുള്ള കൊതിയോടെ...പ്രാർത്ഥനയോടെ .....


                                                                                          
                                                            
                                                                                     

                                                                           







Monday, 26 August 2013

മുൻ AEOക്ക് നൽകിയ യാത്രയയപ്പ് - മാർച്ച്‌ 2013


മുൻ  എ.  ഇ .ഒ ;ക്കും  പ്രധാന അധ്യാ പകർക്കും  നൽകിയ യാത്ര യയ പ്പിൽ നിന്ന് ............






മേരി ടീച്ച......


ഓര്മക്ക് വേണ്ടി .......

SIEMAT TRAINING 2013 - TRIVANDRUM

ടൂറിസ്റ്റ് ..ഫ്രം .സൗത്ത് .....


ഈ കാറ്റും കാറ്റല്ല ......ഈ കുടയും കുടയല്ല....ഒരു സൊ കാര്യം 



മഴ എത്തും നേരത്ത് ......

സ്വാതന്ത്ര്യ ദിനം 2013